കോഴിക്കോട് : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്ന് അധിക സീറ്റുകളിൽ കൂടി മൽസരിക്കുന്ന മുസ്‌ലിം ലീഗിന് അധികമായി ലഭിച്ച ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. തുടർന്ന് പേരാമ്പ്രയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് സ്‌ഥാനാർഥി നിർണയം നടത്തിയത്. മഹാരാഷ്‌ട്രയില്‍ വ്യവസായിയായ സിഎച്ച് ഇബ്രാഹിമാണ് പേരാമ്പ്രയില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുന്നത്. പാണക്കാട് ഹൈദരലി തങ്ങളാണ് ഇവിടെ സിഎച്ച് ഇബ്രാഹിമിനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്‌ഥാനാർഥി നിർണയം പൂർത്തിയായതോടെ സിഎച്ച് ഇബ്രാഹിം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നിൽക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വിവാദമാകുന്നത്.
സ്‌ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻ തന്നെ സീറ്റ് വിറ്റു എന്ന പ്രചാരണമുണ്ടായിരുന്നു. ഈ വിവാദം ശമിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അടുത്ത വിവാദം. സിഎച്ച് ഇബ്രാഹിം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പ്രചരിക്കുകയാണ് ഇപ്പോൾ. എന്നാൽ രാഷ്‌ട്രീയ ശത്രുക്കളാണ് അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കുന്നതെന്നും, സ്‌ഥാനാർഥിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്നും മുസ്‌ലിം ലീഗ് നേതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടു.
എല്ലാ പാർട്ടി നേതാക്കളുമായും തനിക്ക് ബന്ധമുണ്ടെന്നും, യുഡിഎഫ് സ്വതന്ത്രനായാണ് താൻ മൽസരിക്കുന്നതെന്നും സിഎച്ച് ഇബ്രാഹിം പറഞ്ഞു. യുപിയില്‍ പ്രവാസി ഭാരതീയ ദിവസ് നടന്നപ്പോള്‍ സംഘാടകന്‍ യോഗിയായിരുന്നെന്നും, അന്നെടുത്ത ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിനാൽ തന്നെ ചിത്രം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്ര മണ്ഡലത്തിൽ സിഎച്ച് ഇബ്രാഹിമിന് സീറ്റ് നൽകിയതിന് പിന്നാലെ സീറ്റ് വിറ്റു എന്ന വികാരമാണ് കൂടുതല്‍ അണികളും ഉയര്‍ത്തിയത്. തുടർന്ന് ഈ വിവാദം ശമിക്കുന്നതിന് മുൻപായാണ് ഇപ്പോൾ യോഗിയുമായുള്ള ഫോട്ടോ വിവാദമാകുന്നത്.
Read also : ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ