‘മോദി രാജിവെക്കണം’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്; ഒഴിവാക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം

By News Desk, Malabar News
Ajwa Travels

ഡെൽഹി: ‘റിസൈൻ മോദി’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്. മോദി രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഹാഷ് ടാഗ് ബ്ളോക്ക് ചെയ്‌ത  സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി.

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്ബുക്ക് തുടർച്ചയായി പിൻവലിച്ചിരുന്നു. വിമർശനങ്ങളെ വിലക്കുന്നു എന്ന ആരോപണം പരിഗണിക്കാതെ ആയിരുന്നു ഫേസ്ബുക്കിന്റെ നടപടി.

എറെ ചർച്ച ചെയ്യപ്പെട്ട പോസ്‌റ്റുകൾ പൊടുന്നനെ അപ്രത്യക്ഷമായത് അന്താരാഷ്‌ട്ര തലത്തിൽ അടക്കം ചർച്ചയായി. ഇതേ തുടർന്നാണ് ഫേസ്ബുക്ക് നടപടി തിരുത്തിയത്. ഹാഷ്‌ടാഗ് അബദ്ധവശാലാണ് ബ്ളോക്ക് ചെയ്യപ്പെട്ടത് എന്ന് ഫേസ്ബുക്ക് വിശദീകരിച്ചു.

ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല പോസ്‌റ്റുകൾ പിൻവലിച്ചതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. പോസ്‌റ്റുകൾ എല്ലാം പുനസ്‌ഥാപിക്കുകയും ചെയ്‌തു.

Kerala News: സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE