പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ്‌ പ്രവാസി സംഗമം

By Desk Reporter, Malabar News
ICF Pravasi Samgamam on Return of expatriates
Ajwa Travels

മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ്‌ (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.

അവധിക്ക് നാട്ടിലെത്തിയ പ്രവാസികളിൽ ഏറിയപങ്കും വാക്‌സിനേഷൻ സംബന്ധിച്ച സങ്കീർണതകളും കടുത്ത നിബന്ധനകളും മൂലം തിരിച്ചുപോകാന്‍ കഴിയാത്ത ബുദ്ധിമുട്ടിലാണ്. രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക വളർച്ചയിൽ നിർണായക ശക്‌തിയായ പ്രവാസികളുടെ ഈ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയമാണെന്നും ഇവർക്കായി പ്രത്യേക പാക്കേജ് തന്നെ സംഘടിപ്പിക്കണമെന്നും സംഗമം വ്യക്‌തമാക്കി.

രാജ്യത്ത് ലഭ്യമായ എല്ലാ വാക്‌സിനുകളും എല്ലാ വിദേശ രാജ്യങ്ങളിലും അംഗീകരിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾക്ക് വിദേശമന്ത്രാലയം തയ്യാറാകണം. ഇതോടൊപ്പം അവരുടെ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാനും വിദേശങ്ങളിലെ കോറന്റൈയിൻ സംവാധാനം ലഘൂകരിക്കാനും ശ്രമങ്ങൾ ഉണ്ടാകണം; ഇവർ പറഞ്ഞു.

മഞ്ചേരി സാന്ത്വന സദനത്തിൽ നടന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ‘ജിസിസി പ്രവാസി സംഗമം’ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്‌തു. എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.

ഐസിഫിന്റെ വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായി സയ്യിദ് ഹബീബ് കോയ തങ്ങൾ, അബ്‌ദുൽകരീം ഹാജി കാലടി, ബാവഹാജി പെരുമണ്ണ, ഏനിക്കുട്ടി ഹാജി, ഷാഫി മുസ്‌ലിയാർ, സഈദലി സഖാഫി, റഹ്‌മതുള്ള സഖാഫി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, അബ്‌ദുറഹ്‌മാൻ തലക്കടത്തൂർ, മുജീബ് സഖാഫി കോഡൂർ, അബ്‌ദുൽ മജീദ് സഖാഫി, താജുദ്ദീൻ സഖാഫി മുട്ടിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു. വിപിഎം ഇസ്ഹാഖ് സ്വാഗതവും സയ്യിദ് മുർതള ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.

Most Read: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്; മോദിയെ ട്രോളി സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE