ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു; ജ്വല്ലറി ജീവനക്കാരന് എതിരെ പരാതി

By Desk Reporter, Malabar News
Youth Congress activists attacked in Chavara
Representational Image
Ajwa Travels

കണ്ണൂർ: ജ്വല്ലറി ജീവനക്കാരൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. പണം നഷ്‌ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്‌ഥാപനത്തിലെ മാനേജിങ് ഡയറക്‌ടർ ആണെന്ന് പറഞ്ഞാണ് ഈ ജ്വല്ലറിയിലെ മാർക്കറ്റിംഗ് സ്‌റ്റാഫായ അഴീക്കോട് സ്വദേശി കെപി നൗഷാദ് തട്ടിപ്പ് നടത്തിയത്.

ആളുകളെ നേരിട്ട് കണ്ട് സ്‌കീമുകൾ പറ‌ഞ്ഞ് കൊടുത്തു. ലക്ഷങ്ങൾ നിക്ഷേപിച്ചാൽ മാസം തോറും ലാഭ വിഹിതത്തിന്റെ നല്ലൊരു പങ്ക് തരുമെന്നും വിശ്വസിപ്പിച്ചു, കൂടാതെ പഴയ ആഭരണങ്ങൾ മാറ്റി നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തി. പരിചയക്കാരനായത് കൊണ്ട് കൂടുതൽ രേഖകൾ ആവശ്യപ്പെടാതെ പലരും പണം നൽകി. കഴിഞ്ഞ ദിവസം നൗഷാദ് മുങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

പോലീസിൽ പരാതി എത്തിയതോടെ ഒളിവിൽ പോയ നൗഷാദിനായി തിരച്ചിൽ ആരംഭിച്ചു. അതേസമയം, നൗഷാദിന് ഇപ്പോൾ സികെ ഗോൾഡുമായി യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്നും ജ്വല്ലറി എം‍ഡി വിശദീകരിച്ചു.

Most Read:  ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE