വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്‌ച നടത്തി

By Team Member, Malabar News
Malabarnews_s jaisankar
Representational image
Ajwa Travels

അബുദാബി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അബുദാബി കിരീടാവകാശിയും, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യുഎഇയില്‍ എത്തിയത്. ഇരുവരുടെയും കൂടിക്കാഴ്‌ചയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെകുറിച്ചും, പരസ്‌പര സഹകരണം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ബുധനാഴ്‌ചയാണ് അബുദാബിയിലെത്തിയത്. കോവിഡ് വ്യാപന സാഹചര്യങ്ങളെ കുറിച്ചും, രോഗവ്യാപനം പ്രതിരോധിക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഒപ്പം തന്നെ ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ താല്‍പ്പര്യമുള്ള അന്താരാഷ്‌ട്ര വിഷയങ്ങളിലും ചര്‍ച്ച സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനോടകം തന്നെ കൂടുതല്‍ ശക്‌തമായതായി ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ വിലയിരുത്തി.

കൂടിക്കാഴ്‌ചയില്‍ യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്, അബുദാബി എക്‌സിക്യൂട്ടിവ് അഫയേഴ്‌സ്‌ അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂഇ എന്നിവരും പങ്കെടുത്തു.

Read also : യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE