സമസ്‌ത ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമം നാളെ കോട്ടക്കലില്‍

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS
Ajwa Travels

മലപ്പുറം: സമസ്‌ത മലപ്പുറം ജില്ലാകമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ (ചൊവ്വ) വൈകീട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെ കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ നടക്കും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ സംഗമത്തില്‍ പ്രഖ്യാപിക്കും. കാലിക പ്രസക്‌തമായ പ്രമേയം, സമസ്‌ത കോളേജസ് അലുംനി സംഗമങ്ങള്‍, താലൂക്ക് തല സെമിനാറുകള്‍, ഉലമാ സമ്മേളനം, യുവജന-വിദ്യാർഥി സമ്മേളനങ്ങള്‍, പള്ളിമദ്രസാ സമ്മേളനങ്ങള്‍, മാനേജ്‌മെന്റ് എംപ്‌ളോയീസ് സംഗമം, മഹല്ല് തല സംഗമങ്ങള്‍, പണ്ഡിത സന്ദേശയാത്ര, പ്രദർശനമേള, വിപണനമേള തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്‌തിട്ടുള്ളത്‌.

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമൂഹ സംസ്‌കരണ പ്രക്രിയയില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രഖ്യാപന സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. സമസ്‌ത ജില്ലാ പ്രസിഡണ്ട് എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും.

ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ആമുഖ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മേളന പ്രഖ്യാപനം നടത്തുക. സമസ്‌ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നിർവഹിക്കും.

സമസ്‌ത കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തുന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ പ്രസംഗിക്കും.

ജില്ലയിലെ കേന്ദ്ര മുശാവറ മെമ്പര്‍മാരും ജനപ്രതിനിധികള്‍ സംബന്ധിക്കുന്ന പ്രഖ്യാപന സംഗമത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ റഹ്‌മാൻ ഫൈസി കാവനൂര്‍, യു ശാഫി ഹാജി ചെമ്മാട്, അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, കെകെ എസ് തങ്ങള്‍ വെട്ടിച്ചിറ, ഇകെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെവി അസ്‌ഗറലി ഫൈസി പട്ടിക്കാട്, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, സിഎച്ച് ത്വയ്യിബ് ഫൈസി, അബ്‌ദുൽ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവരും സംസാരിക്കും.

Most Read: രാജസ്‌ഥാനിലെ നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ വിജയം ബിജെപിക്കുള്ള മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE