സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

By Desk Reporter, Malabar News
Samastha Pravasi Cell
ഇടത് നിന്ന്: ശൈഖ് അലി മുസ്‌ലിയാർ, ഇബ്‌റാഹിം ഫൈസി തിരൂർക്കാട്, എംഎം കുട്ടി മൗലവി പറപ്പൂർ
Ajwa Travels

മലപ്പുറം: സുന്നി മഹലില്‍ നടന്ന കണ്‍വന്‍ഷനിൽ സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത കണ്‍വന്‍ഷനിൽ പികെ ഹംസ കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി അധ്യക്ഷനായിരുന്നു.

ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല പ്രസിഡണ്ടും ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് ജനറല്‍ സെക്രട്ടറിയും എംഎം കുട്ടി മൗലവി പറപ്പൂര്‍ ട്രഷററുമായ പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഒകെഎം മൗലവി ആനമങ്ങാട്, അബ്‌ദുറശീദ് ദാരിമി പൂവ്വത്തിക്കല്‍, സമദ് ഫൈസി ചുങ്കത്തറ (വൈ.പ്രസിഡണ്ടുമാര്‍) ഒകെഎം കുട്ടി ഉമരി (വര്‍ക്കിംഗ് സെക്രട്ടറി) ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, മുനീര്‍ ഹുദവി ചങ്ങരംകുളം, ഹസൻ ബാവ പൊന്നാനി (ജോ.സെക്രട്ടറിമാര്‍) എന്നിവരുൾപ്പടെ 33 അംഗങ്ങളാണ് പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭരണസമിതി.

സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, അബ്‌ദുസമദ് പൂക്കോട്ടൂര്‍, സലീം എടക്കര, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്‌ദുൽമജീദ് പത്തിപ്പിരിയം, കെവി ഹംസ മുസ്‌ലിയാര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒകെഎം മൗലവി ആനമങ്ങാട്, അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പികെ ലത്തീഫ് ഫൈസി എന്നിവർ കണ്‍വന്‍ഷനിൽ പ്രസംഗിച്ചു.

ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും ഒകെഎം കുട്ടി ഉമരി നന്ദിയും പറഞ്ഞു. സമസ്‌തയുടെ വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്‌റ്ററാണ് Samastha Pravasi Cell തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

Most Read: കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത്‌ കേരളാ സൈബർ വാരിയേഴ്‌സ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE