ശക്‌തമായ പൊടിക്കാറ്റിന് സാധ്യത; യുഎഇയില്‍ ഏഴ് മണി വരെ ജാഗ്രതാ നിര്‍ദേശം

By News Desk, Malabar News

ദുബായ്: യുഎഇയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ശക്‌തമായ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അപകടകരമായ കാലാവസ്‌ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്‌ഥലങ്ങളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ഖോര്‍ഫകാനില്‍ ശക്‌തമായ പൊടിക്കാറ്റ് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

National News: മധ്യപ്രദേശിലും കോവിഡ് രൂക്ഷം; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE