ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ളോബല്‍ സിഇഒ

By News Desk, Malabar News
MalabarNews_sandeep kataria
Sandeep Kataria
Ajwa Travels

ബാറ്റയുടെ 126 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നല്‍കി സിഇഒ ആക്കിയത്.

ചുമതല ഒഴിയുന്ന അലെക്‌സിസ് നസാഡിനു പകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോണ്‍ ഇന്ത്യ ആന്ഡ് യൂറോപ്പിലെയും 24 വര്‍ഷത്തെ സേവനത്തിനു ശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡെല്‍ഹി, എക്‌സ്എല്‍ആര്‍ഐ ജംഷഡ്പുര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്‌സ്എല്‍ആര്‍ഐയിലെ പിജിഡിഎം 1993 ബാച്ചിലെ ഗോള്‍ഡ് മെഡലിസ്‌റ്റാണ് സന്ദീപ്.

ചെരുപ്പ് നിര്‍മാണ മേഖലയില്‍ ആഗോള തലത്തില്‍ പ്രശസ്‌തമായ ബാറ്റ 1894ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 180 മില്യണ്‍ ജോഡി ഷൂവാണ് പ്രതിവര്‍ഷം കമ്പനി വില്‍ക്കുന്നത്. 5,800ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിര്‍മാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.

National News: ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE