സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കോവിഡ്

By Staff Reporter, Malabar News
saudi arabia-covid update
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,244 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,523 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് 16 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 10,510 പേരാണ് രാജ്യത്ത് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 1,434 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

രാജ്യത്ത് ഇതുവരെ 502,439 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 483,937 പേർ രോഗമുക്‌തരായി. അതേസമയം 7,992 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ: റിയാദ്- 344, കിഴക്കൻ പ്രവിശ്യ- 254, മക്ക- 200, അസീർ- 125, മദീന- 71, ജീസാൻ- 64, നജ്റാൻ- 64, അൽഖസീം- 47, ഹായിൽ- 37, അൽബാഹ- 12, തബൂക്ക്- 11, വടക്കൻ അതിർത്തി മേഖല- 10, അൽജൗഫ്- 5.

കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 19,864,795 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: ഉദ്ധവും അജിത് പവാറും എന്റെ യാത്രകൾ ട്രാക്ക് ചെയ്യുന്നു; ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE