സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,50,108 ആയി. 24 മണിക്കൂറിനിടെ 236 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 168 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,59,583 ആണ്. നിലവിൽ 3,452 പേരാണ് സൗദിയിൽ കോവിഡ് ചികിൽസയിൽ തുടർന്നത്. ഇതിൽ 526 പേരുടെ നില ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. 1.7 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. അതേസമയം കോവിഡ് രോഗമുക്‌തി നിരക്ക് 97.3 ശതമാനമാണ്.

റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചത്‌. 45 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്‌. മക്ക (35), കിഴക്കൻ പ്രവിശ്യ (27), മദീന (24), അസീർ (13), ഖസീം (9) തബൂക്ക് (6), നജ്‌റാൻ (4) ഹാഇൽ (3), അൽജൗഫ് (1), ജീസാൻ (1) എന്നിങ്ങനെയാണ് ഇന്ന് സൗദിയിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകൾ

Read also: ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE