സൗദിയില്‍ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകള്‍

By Staff Reporter, Malabar News
saudi_covid
Representational Image
Ajwa Travels

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 783 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 8 പേർകൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6,719 ആയി. 417 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത് 3,94,952 പേർക്കാണ്. 3,81,189 പേർ ഇതുവരെ രോഗമുക്‌തി നേടി. രാജ്യത്തെ രോഗമുക്‌തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

നിലവിൽ 7,044 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 852 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിവരം.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് റിയാദ് പ്രവിശ്യയിൽ ആണെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട പുതിയ കോവിഡ് കേസുകള്‍ ഇപ്രകാരമാണ്: റിയാദ്- 341, മക്ക- 142, കിഴക്കന്‍ പ്രവിശ്യ- 131, അസീര്‍- 30, മദീന- 25, അല്‍ ഖസീം- 22, ഹാഇല്‍- 22, തബൂക്ക്- 18, ജീസാന്‍- 17, നജ്‌റാന്‍- 10, അല്‍ജൗഫ്- 9, വടക്കന്‍ അതിര്‍ത്തി മേഖല- 9, അല്‍ബാഹ- 7.

National News: കോവിഡ് പ്രോട്ടോകോള്‍ കാറ്റിൽ പറത്തി റോഡ് ഷോ; ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE