കോവിഡ്: സൗദിയില്‍ 1,214 പേർക്കുകൂടി രോഗമുക്‌തി; 1,079 പുതിയ കേസുകൾ 

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

ജിദ്ദ: സൗദിയില്‍ ഞായറാഴ്‌ച പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതൽ രോഗമുക്‌തി നേടിയവരുടെ എണ്ണം. രാജ്യത്ത് 24 മണിക്കൂറിനിടെ 1,079 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തപ്പോൾ രോഗമുക്‌തി നേടിയത് 1,214 പേരാണ്.

അതേസമയം 14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. ഇതോടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 7,677 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 4,74,191ഉം ആണ്. ഇതുവരെ 4,55,618 ആളുകളാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്.  രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.

നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി 10,896 ആളുകളാണ് ചികിൽസയിൽ കഴിയുന്നത്. ഇവരില്‍ 1,516 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ: മക്ക- 320, റിയാദ്- 216, കിഴക്കന്‍ പ്രവിശ്യ- 206, അസീര്‍- 100, ജീസാന്‍- 63, മദീന- 57, അല്‍ ഖസീം- 38, നജ്റാന്‍- 20, തബൂക്ക്- 19, ഹാഇല്‍- 17, അല്‍ബാഹ- 13, വടക്കന്‍ അതിര്‍ത്തി മേഖല- 6, അല്‍ ജൗഫ്- 4.

Most Read: അനധികൃത സ്വത്ത് സമ്പാദനം; കെപിസിസി അധ്യക്ഷനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE