സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,143 രോഗബാധ, 12 മരണം

By Staff Reporter, Malabar News
saudi-covid-update
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ 1,143 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. 93,470 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,055 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 12 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 509,576 ആണ്. 490,696 പേർ രോഗമുക്‌തി നേടിയപ്പോൾ ആകെ മരണസംഖ്യ 8,075 ആയി.

രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ: റിയാദ്- 323, മക്ക 187, കിഴക്കൻ പ്രവിശ്യ- 170, അസീർ- 114, അൽഖസീം- 66, മദീന- 55, നജ്റാൻ- 33, ഹായിൽ- 32, ജീസാൻ- 23, തബൂക്ക്- 20, അൽബാഹ- 16, വടക്കൻ അതിർത്തി മേഖല- 13, അൽജൗഫ്- 3.

അതേസമയം വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് 22,275,266 ഡോസായി.

Most Read: പേമാരി; മുംബൈയില്‍ വ്യാപക നാശനഷ്‌ടം; അടുത്ത 5 ദിവസം നിര്‍ണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE