സൗദി കോവിഡ്; പുതിയ രോഗബാധിതർ 1,379, രോഗമുക്‌തർ 1,021, മരണം 10

By News Desk, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,379 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേർ സുഖം പ്രാപിച്ചിട്ടുണ്ടെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരായി കഴിഞ്ഞവരിൽ 10 പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 5,20,774 ആയി. ഇതിൽ 5,01,449 പേർ രോഗമുക്‌തരായി.

ആകെ മരണസംഖ്യ 8,189 ആയി. രാജ്യമാകെ ഇന്ന് 109,194 കോവിഡ് പരിശോധനകളാണ് നടത്തിയത്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

National News: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ; സത്യപ്രതിജ്‌ഞ നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE