‘സൗദി വെള്ളക്ക’; രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് തരുണ്‍ മൂര്‍ത്തി

By Staff Reporter, Malabar News
tharun-moorthi-saudi vellakka
Ajwa Travels

‘ഓപ്പറേഷൻ ജാവ’യുടെ തകർപ്പൻ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ തരുൺ മൂർത്തി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു. ‘സൗദി വെള്ളക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും സംവിധായകൻ തന്നെയാണ്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ഈ ചിത്രം നിർമിക്കുന്നത്. ഈ മാസം മുതൽ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

തീരപ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുക. വളരെ റിയലിസ്‌റ്റിക്കായി പറഞ്ഞുപോകുന്ന ചിത്രത്തിൽ ഒരു സ്‍ത്രീയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പുതുമുഖം ദേവി വർമ്മയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുക.

കൂടാതെ ലുക്മാന്‍, ബിനു പപ്പു, സുധി കോപ്പാ, കൊച്ചിയിലെ പ്രശസ്‌ത ചവിട്ടുനാടക കലാകാരനായ ഐടി ജോസ്, ഗോകുലന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇവർക്കുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മറ്റ് അണിയറ പ്രവർത്തകർ: ഛായാഗ്രഹണം- ശരൺ വേലായുധൻ, ചിത്രസംയോജനം- നിഷാദ് യൂസഫ്, സഹനിർമാണം- ഹരീന്ദ്രൻ, ശബ്‌ദ രൂപകൽപന- വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സംഗീത് സേനൻ, സംഗീതം- പാലി ഫ്രാൻസിസ്, ഗാനരചന- അൻവർ അലി, രംഗപടം- സാബു മോഹൻ, ചമയം- മനു മോഹൻ, വസ്‍ത്രാലങ്കാരം- മഞ്‌ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പികെ.

Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE