ട്രാക്ക് ലംഘന നിരീക്ഷണം; നാളെ മുതല്‍ സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍

By Team Member, Malabar News
Representational image
Ajwa Travels

സൗദി : ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം നാളെ മുതല്‍ സൗദിയിലെ 4 പ്രധാന നഗരങ്ങളില്‍ കൂടി നടപ്പാക്കും. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്താണ് ട്രാക്ക് ലംഘനം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയത്. ജീസാന്‍, ത്വാഇഫ്, അല്‍ബാഹ, അല്‍ജൗഫ് എന്നീ നഗരങ്ങളിലാണ് നാളെ മുതല്‍ ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം നിലവില്‍ വരുന്നത്.

ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിലൂടെ ട്രാക്ക് ലംഘിക്കുന്ന വാഹനങ്ങള്‍ ക്യാമറ നിരീക്ഷണത്തിലൂടെ കണ്ടെത്താനും, വാഹന ഉടമകള്‍ക്കെതിരെ പിഴ ചുമത്താനും സാധിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പാക്കിയത്. നാളെ മുതല്‍ മറ്റ് 4 നഗരങ്ങളില്‍ കൂടി നടപ്പാക്കുന്നതോടെ രാജ്യത്ത് 7 നഗരങ്ങളില്‍ ഓട്ടോമാറ്റിക് ട്രാക്ക് ലംഘന നിരീക്ഷണ സംവിധാനം നടപ്പിലാകും.

ട്രാക്കുകള്‍ ലംഘിച്ചുള്ള വാഹനയാത്ര അപകടങ്ങള്‍ക്കും, ഗതാഗത കുരുക്കിനും കാരണമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഈ സംവിധാനം നടപ്പാക്കാന്‍ സൗദി തീരുമാനിച്ചത്. ഇതിലൂടെ ട്രാഫിക് സുരക്ഷ കൂടുതല്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ട്രാഫിക് വകുപ്പ് വ്യക്‌തമാക്കിയത്. സൗദി കമ്പനി വികസിപ്പിച്ച ‘തഹകും’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രാക്ക് ലംഘനം നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴയായി ഈടാക്കുന്നത്.

Read also : യുഎഇയില്‍ 24 മണിക്കൂറില്‍ 1,260 രോഗബാധിതര്‍, മരണം 2

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE