‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം

By News Desk, Malabar News
muslim league-maha-rally
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്‌തത്‌.

‘കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്‌ഥാനം ലോകോത്തരമായി വളരണം, അതിനുവേണ്ടി ജനങ്ങൾ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിന്റെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാർത്ഥനാപൂർവ്വം ആ ഓർമ്മകൾ ഉണ്ടായിരിക്കണം. അതുകൊണ്ട് നാളെ ആഹ്ളാദം വേണ്ട സംതൃപ്‌തി മതി’- സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: വയോജനങ്ങള്‍ക്ക് കരുതൽ; വാക്‌സിൻ രജിസ്‌ട്രേഷനായി സഹായ കേന്ദ്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE