എസ്ബിഐയുടെ യോനോ ആപ്പ് വീണ്ടും പണിമുടക്കി; ഇടപാടുകാർക്ക് അതൃപ്‌തി

By Staff Reporter, Malabar News
malabarnews-Yono-SBI
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്പായ ‘യോനോ‘ വീണ്ടും തകരാറിലായി. ആപ്പ് വഴി സേവനങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. ഇടപാടുകൾ നടത്താൻ ആപ്പ് തുറക്കാൻ പോലും കഴിയുന്നില്ലെന്ന് പലരും സ്‌ക്രീൻ ഷോട്ട് സഹിതം ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ അനാസ്‌ഥക്ക് എതിരെ രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

നേരത്തെയും യോനോക്ക് എതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നു. സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ മികച്ച ഗുണനിലവാരമുള്ള ആപ്പുകൾ വികസിപ്പിക്കുകയും, ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമ്പോൾ എസ്ബിഐ പുറം തിരിഞ്ഞ് നിൽക്കുകയാണെന്ന് പലരും പറയുന്നു. ഇത്തരം നിലപാടുകൾ മാറ്റു ബാങ്കുകൾ തേടി പോവാൻ ഇടപാടുകാരെ പ്രേരിപ്പിക്കുമെന്നും വിമർശനം ഉയരുന്നു.

2017ലാണ് എസ്ബിഐ ഓൺലൈൻ മുഖേന ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാനായി യോനോ ഡിജിറ്റൽ ആപ്പ് പുറത്തിറക്കിയത്. ബാങ്കിംഗ്, ലൈഫ്‌സ്‌റ്റൈൽ, ഇൻഷുറൻസ്, ഇൻവെസ്‌റ്റ്മെന്റ്, ഷോപ്പിംഗ് എന്നിവക്ക് എല്ലാം കൂടിയാണ് യോനോയെ അവതരിപ്പിച്ചത്.

Read Also: അവധിക്കാല വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആമസോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE