മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു

By News Desk, Malabar News
Mob Lynching in UP
Representational Image

കണ്ണൂർ: മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് മൂന്നംഗ സംഘത്തിന്റെ മര്‍ദനത്തിനിരയായത്.

മുന്‍പ് ഷിജുവുമായി ഇവര്‍ക്ക് വാക്കു തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് സൂചന. മര്‍ദനമേറ്റ ഷിജുവിനെ കണ്ണൂരിലെ എകെജി ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ പീടിക സ്വദേശികളായ അനൂപ്, ഷാജി, പ്രജിത്ത് എന്നിവര്‍ റിമാന്‍ഡിലാണ്.

Kerala News: പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE