ഭിന്നശേഷി കുട്ടികൾക്കായി ഗവേഷണ ലോകം തുറന്ന് ‘സയൻഷ്യ’

By News Desk, Malabar News
scienta lab inaguration
Ajwa Travels

തിരുവനന്തപുരം: ശാസ്‌ത്ര ലോകത്തിന് പുതിയ വിസ്‌മയങ്ങൾ സമ്മാനിക്കാനൊരുങ്ങി ‘സയൻഷ്യ’. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ആരംഭിച്ച പരീക്ഷണ-ഗവേഷണ കേന്ദ്രമായ സയൻഷ്യയുടെ ഉൽഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ, മാജിക് അക്കാദമി എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഭിന്നശേഷി കുട്ടികൾക്ക് ശാസ്‌ത്ര-പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമാണ് സയൻഷ്യ ലാബിൽ ഒരുക്കിയിരിക്കുന്നത്. കാലിഫോർണിയ വെസ്‌റ്റേൺ സർവകലാശാലക്കാണ് ഗവേഷണ മേൽനോട്ടത്തിന്റെ ചുമതല. ഡോ.ഫിനോഷ് തങ്കം, ഡോ. വിൻസെന്റ് പെരേപ്പാടൻ എന്നിവരാണ് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുക. ഭിന്നശേഷി കുട്ടികളുടെ ഗവേഷണ പ്രോജക്‌ട് വിവിധ രാജ്യങ്ങളിലെ സയൻസ് കോൺഗ്രസുകളിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

അന്ധവിശ്വാസങ്ങൾ അകറ്റി കുട്ടികളിൽ ശാസ്‌ത്രബോധം വളർത്താൻ ഗവേഷണ കേന്ദ്രത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലോക്ക്ഡൗൺ കാലത്ത് ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ ചെയ്‌ത കൃഷി പരീക്ഷണങ്ങളുടെ ക്രോഡീകരണവും ലാബിൽ നിർവഹിക്കും.

പുതിയ അവസരങ്ങളിലൂടെ ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ വളർത്താൻ സയൻഷ്യയിലൂടെ സാധിക്കും. ഗവേഷണത്തിലേക്കുള്ള കുട്ടികളുടെ വരവ് ശാസ്‌ത്ര ലോകത്തിനും മികച്ച സംഭാവനകൾ ലഭിക്കാൻ കാരണമാകുമെന്ന് തന്നെ വിലയിരുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE