ഡോളർ കടത്ത് കേസ്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്‌റ്റംസ്‌

By News Desk, Malabar News
Dollar smuggling case; Customers have prepared a list of those to be questioned
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക കസ്‌റ്റംസ്‌ തയാറാക്കി. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും. തൊട്ടടുത്ത ദിവസം തന്നെ അസിസ്‌റ്റന്റ്‌ പ്രോട്ടോകോൾ ഓഫീസറെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. കരിഞ്ചന്തയിൽ ഡോളർ വിൽപന നടത്തിയവരെ ബുധനാഴ്‌ച ചോദ്യം ചെയ്യും.

വിസ സ്‌റ്റാമ്പിങ് ഏജൻസിയായ ഫോർത്ത് ഫോഴ്‌സും പട്ടികയിലുണ്ട്. കമ്പനി ഉടമകളെ വ്യാഴാഴ്‌ച ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. യുഎഎഫ്‌എക്‌സ് സൊല്യൂഷൻസ് ഉടമയെ വെള്ളിയാഴ്‌ച ചോദ്യം ചെയ്യും. സാധാരണ ജീവനക്കാർ മുതൽ ഭരണതലത്തിൽ ഉള്ളവർ വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിൽ അസിസ്‌റ്റന്റ്‌ പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയിരുന്നു. കൊച്ചി കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണ് ചോദ്യം ചെയ്യൽ. ഇക്കാര്യത്തിൽ നേരത്തെ ജി ഹരികൃഷ്‌ണന്റെ മൊഴി കസ്‌റ്റംസ്‌ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് നടപടി.

അതേസമയം, ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാനും കസ്‌റ്റംസ്‌ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ നോട്ടീസ് നൽകി സ്‌പീക്കറെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Also Read: പൂട്ടിയ ഫാക്‌ടറിയിൽ തൊഴിലാളി മരിച്ച നിലയിൽ ; പ്രതിഷേധവുമായി ജീവനക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE