ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍

By News Desk, Malabar News
MalabarNews_Venus-Planet
Representation Image
Ajwa Travels

ന്യൂയോര്‍ക്ക്: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാം എന്നതിലേക്ക് എത്തിക്കുന്ന സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍.

ശുക്രനിലെ പകല്‍ സമയത്തെ താപനില ഈയം ഉരുക്കാന്‍ പോലും തീവ്രമേറിയതാണ്. ഭൂരിപക്ഷവും കാര്‍ബണ്‍ഡൈ ഓക്സൈഡ് കലര്‍ന്ന അന്തരീക്ഷവുമാണ്. ശുക്രന്റെ ഉപരിതലത്തില്‍ നിന്ന് 60 കിലോമീറ്ററോളം അകലെയുള്ള മണ്ഡലം നിരീക്ഷിച്ചാണ് ശാസ്‌ത്രജ്ഞര്‍ പുതിയ നിഗമനത്തിലെത്തിയത്. ഹവായിയിലെയും ചിലിയിലെയും ടെലിസ്‌കോപുകളിലൂടെ നിരീക്ഷിച്ചാണ് ഫോസ്ഫൈന്റെ സാന്നിധ്യം ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്. ഭൂമിയിലുള്ള തീപിടിക്കുന്ന വാതകമാണിത്. ജൈവവളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഭൂമിയില്‍ ഇത് പലപ്പോഴും ഉണ്ടാകാറുള്ളത്.

അതേസമയം, ഫോസ്ഫൈന്‍ സാന്നിധ്യം കൊണ്ടുമാത്രം ശുക്രനില്‍ ജീവനുണ്ടെന്ന് തെളിയിക്കാനാകില്ലെന്ന് ശാസ്‌ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോസ്ഫൈന്റെ സാന്നിധ്യം കണ്ടെത്തിയത് ശാസ്‌ത്ര ലോകത്തിന്റെ വലിയ നേട്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE