ബോവിക്കാനം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മുള്ളേരിയ പെരിയടുക്കയിലെ നാരായണന്റെ മകൻ പി സച്ചിനാണ് (23) പരുക്കേറ്റത്. സ്‌കൂട്ടർ ഓടിച്ച പൈക്കയിലെ പിഎം സാജിദിന് നിസാര പരിക്കുകളേറ്റു.
സാജിദിന്റെ മാതാവും സ്‌കൂട്ടറിൽ ഉണ്ടായിരുന്നെങ്കിലും ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. കാസർഗോട്ട് നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു സച്ചിൻ. ഈ സമയം ബോവിക്കാനം ഭാഗത്തു നിന്ന് എത്തിയ സാജിദിന്റെ സ്‌കൂട്ടർ അമ്മങ്കോട് റോഡിലേക്ക് വെട്ടിച്ചപ്പോൾ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സച്ചിനെ നാട്ടുകാർ ഉടൻ തന്നെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചു. ആദൂർ എസ്‌ഐ ഇ രത്‌നാകരന്റെ നേതൃത്വത്തിൽ പോലീസും സ്‌ഥലത്തെത്തിയിരുന്നു.
Also Read: പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്