കണ്ണൂരിൽ ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

By Trainee Reporter, Malabar News
bike accident In kannur
Ajwa Travels

കണ്ണൂർ: ജില്ലയിൽ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കാൾടെക്‌സ് ജങ്ഷനിലെ സിഗ്‌നലിൽ ഇന്ന് ഉച്ചയ്‌ക്ക് 2.45ന് ആണ് അപകടം. തലയിലൂടെ കണ്ടെയ്‌നർ ലോറി കയറി ഇറങ്ങിയതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സിഗ്‌നലിൽ കണ്ടെയ്‌നർ ലോറിയുടെയും ടിപ്പറിന്റെയും ഇടയിൽ നിർത്തിയതായിരുന്നു സ്‌കൂട്ടർ. തുടർന്ന് കണ്ടെയ്‌നർ എടുത്തതോടെ യുവാവ് ബൈക്കിൽ നിന്ന് വീണ് ലോറിക്കടിയിൽ കുടുങ്ങുകയായിരുന്നു. കണ്ണൂർ ഫയർഫോഴ്‌സ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് അൽപനേരം സിഗ്‌നലിൽ ഗതാഗതം മുടങ്ങി.

Most Read: തുലാവർഷവും ന്യൂനമർദ്ദവും; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE