കോവിഡ്; തിരക്കഥാകൃത്ത് സുബോധ് ചോപ്ര അന്തരിച്ചു

By Staff Reporter, Malabar News
subodh chopra
സുബോധ് ചോപ്ര
Ajwa Travels

മുംബൈ: ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 49 വയസായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സുബോധ് ചോപ്രയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ശ്വാസ തടസം നേരിടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

റോഗ്, മർഡർ, ദൊബാര തുടങ്ങിയ ചിത്രങ്ങൾക്ക് കഥ ഒരുക്കിയത് സുബോധ് ചോപ്ര ആയിരുന്നു. അതിൽ ദൊബാരയുടെ തിരക്കഥ രചിച്ചതും ഇദ്ദേഹമാണ്. ഒരു മലയാള ചിത്രവും സുബോധ് ചോപ്ര സംവിധാനം ചെയ്‌തിട്ടുണ്ട്. ‘വസുധ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. സുരേഷ് നായർ, ഗൗതമി നായർ, ഗൗരി നമ്പ്യർ, ശ്വേത തുടങ്ങിയവർ ആയിരുന്നു മുംബൈ നഗരം പശ്‌ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

Read Also: കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE