കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താൽകാലികമായി നിയോഗിക്കുന്നവര്‍ക്ക് ശമ്പളം നൽകണം എന്ന നിർദ്ദേശവും ഉത്തരവിലുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2021- 22 വാര്‍ഷിക പദ്ധതിയില്‍, പദ്ധതികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്‌ടുകള്‍ ഏറ്റെടുക്കുന്നതിനു മേയ് 11ലെ പ്രതിദിന എല്‍എസ്‌ജിഡി വാര്‍ റൂം ഓണ്‍ലൈന്‍ യോഗത്തില്‍ തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവ് നല്‍കാന്‍ ചില പഞ്ചായത്തുകള്‍ വിസമ്മതിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇവയെല്ലാം തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പ്രോജക്‌ടുകളായി ഉൾപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Also Read: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE