കുവൈത്തിൽ കോവിഡിന്റെ രണ്ടാം ഘട്ടം; 5 എംപിമാർക്ക് രോഗബാധ

By Desk Reporter, Malabar News
Kuwait Covid_2020-Sep-15
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട്‌ ചെയ്‌തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 5 എംപിമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ സ്വയം പരിശോധനക്ക് വിധേയരാവുകയായിരുന്നു. നാഷണൽ അസംബ്ലിക്ക് മുന്നോടിയായുള്ള പരിശോധനയിൽ ആയിരുന്നില്ല ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ഒക്ടോബർ പകുതിയോടെ രാജ്യത്തെ കോവിഡ് ബാധയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോവിഡ് ബാധ നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം വാൽവ് ഘടിപ്പിച്ച മാസ്കുകളുടെ ഇറക്കുമതിക്ക് കുവൈത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിന്  ഇത്തരം മാസ്‌കുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE