സ്‌കൂളിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്‌റ്റിൽ

By News Desk, Malabar News
Rape-Murder Case
Ajwa Travels

പാലക്കാട്∙ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്‌റ്റിൽ. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്. സംശയ നിവാരണത്തിനായി വൈകുന്നേരം ക്‌ളാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളിൽ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്ന് പെണ്‍കുട്ടി മൊഴി നൽകി.

നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പോലീസിൽ പരാതി നല്‍കി.

അധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം. പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍‍ഡറി സ്‌കൂളിലേക്ക് എട്ട് മാസം മുന്‍പാണ് സനോഫര്‍ അധ്യാപകനായെത്തിയത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്‌തു.

Most Read: തദ്ദേശീയരല്ലാത്തവരെ ജമ്മുകശ്‌മിരിൽ വോട്ടർമാരാക്കുന്നത് അപകടം; ഫാറൂഖ് അബ്‌ദുല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE