വനിതാ കണ്ടക്‌ടർക്ക് എതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
Arrest
Representational image
Ajwa Travels

കോഴിക്കോട്: കെഎസ്ആർടിസി ബസിൽവെച്ച് വനിതാ കണ്ടക്‌ടർക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ് (28)ആണ് പിടിയിലായത്.

ചൊവ്വാഴ്‌ച വൈകിട്ട് 3 മണിയോടെ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിലെ വനിതാ കണ്ടക്‌ടറോടാണ് ഇയാൾ അതിക്രമം കാട്ടിയത്. സ്വകാര്യ ബസിലെ കണ്ടക്‌ടറായ ഇയാൾ കണ്ണൂരിൽ നിന്നാണ് കെഎസ്ആർടിസി ബസിൽ കയറിയത്.

സംഭാവമുണ്ടായ ഉടൻ തന്നെ സഹയാത്രികർ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് കണ്ടക്‌ടറും കെഎസ്ആർടിസി അധികാരികളും ചേർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടക്കാവ് പോലീസാണ് ഇയാളെ മാവൂർ റോഡ് ടെർമിനലിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തത്. പീഡനശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read also: മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE