എസ്എഫ്‌ഐക്ക് തിരിച്ചടി; തിരുവനന്തപുരത്ത് നേതാക്കള്‍ രാജിവെച്ച് എഐഎസ്എഫിലേക്ക്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്എഫ്ഐയില്‍ നിന്നും രാജിവെച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എഐഎസ്എഫില്‍ ചേര്‍ന്നു. ഞായറാഴ്‌ചയാണ് എസ്എഫ്‌ഐ നേതാക്കള്‍ സംഘടന വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നത്. എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരന്‍ ഉല്‍ഘാടനം ചെയ്‌ത സ്വീകരണ യോഗത്തില്‍ സംസ്‌ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു പതാക കൈമാറി പ്രവര്‍ത്തകരെ സ്വീകരിച്ചു.

എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും മുന്‍ ചാല ഏരിയാ സെക്രട്ടറിയുമായ മിഥുന്‍ ഷാജി, മുന്‍ ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനുമായിരുന്ന ജോണ്‍ വില്യംസ്, നേമം ഏരിയ വൈസ് പ്രസിഡന്റ് അഭിജിത്, ചാല ഏരിയാ ജോയിന്റ് സെക്രട്ടറിയും ചാക്ക ഐ.ടി.ഐ യൂണിയന്‍ ചെയര്‍മാനുമായ പ്രശാന്ത് തുടങ്ങിയ നേതാക്കളാണ് എസ്എഫ്‌ഐയില്‍ നിന്നും രാജിവെച്ച് എഐഎസ്എഫില്‍ ചേര്‍ന്നത്.

എഐഎസ്എഫ് ജില്ലാ സെക്രട്ടറി കണ്ണന്‍ എസ് ലാല്‍ സ്വീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, എഐഎസ്എഫ് സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ആര്‍.എസ് രാഹുല്‍ രാജ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Read Also: സോണിയക്ക് ചൗഹാന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE