തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മാറുമെന്നത് അഭ്യൂഹം; ഷാഫി പറമ്പിൽ

By Team Member, Malabar News
Lokayukta Ordnance; Shafi Parampil Against Government
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യക്‌തമാക്കി ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് മണ്ഡലത്തിൽ നിന്നും പട്ടാമ്പി മണ്ഡലത്തിലേക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മാറുമെന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും താൻ പാലക്കാട് മണ്ഡലത്തിൽ പ്രചാരണം തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം വ്യക്‌തമാക്കി.

പാലക്കാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുപ്പിനെ നേരിടാനാണ് തനിക്ക് ആഗ്രഹമെന്നും, തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പാലക്കാട് നിന്നും മൽസരിച്ച് വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറാൻ ആണെങ്കിൽ അത് എന്നേ കഴിയുമായിരുന്നു എന്നും നിലവിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE