പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

By Desk Reporter, Malabar News
Plus two bribery cases; KM Shaji will be questioned again today
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂർ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫിസിൽ വെച്ച് ഇഡി ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്‌തിരുന്നു.

2014ല്‍ അഴീക്കോട് സ്‌കൂളിൽ പ്ളസ്‌ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് പത്‌മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയർന്നതോടെ ഷാജിയെ വിജിലൻസും ചോദ്യം ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ ഇഡിയും കേസ് രജിസ്‌റ്റർ ചെയ്‌തു. നേരത്തെ രണ്ടിലധികം തവണ ഷാജിയെ ഇഡി ചോദ്യം ചെയ്‌തിട്ടുണ്ട്‌. കേസിൽ കെഎം ഷാജിയുടെ ഭാര്യയിൽ നിന്നും മുസ്‌ലിം ലീഗ് നേതാക്കളിൽ നിന്നും ഇഡി നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

Most Read:  വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE