ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്

By Syndicated , Malabar News
shobhana-george
Ajwa Travels

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ നിലവിലെ സ്‌ഥാനങ്ങള്‍ രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് രാജി പ്രഖ്യാപനം.

“കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി കേരള ഖാദിബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ കാലയളവിൽ വെള്ളപ്പൊക്കവും കോവിഡ് പ്രതിസന്ധിയും കാരണം ഖാദിമേഖല വലിയ പ്രതിസന്ധികളിൽ കൂടെയാണ് കടന്നുപോയത്. പക്ഷെ എല്ലാം ഒരു പരിധിവരെ അതിജീവിക്കാൻ കേരള ഖാദി ബോര്‍ഡിന് സാധിച്ചു. മൂന്ന് മന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു എന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കരുതലും സ്‌നേഹവുമാണ് രാഷ്‌ട്രീയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടിയുടെ കരുതലും സ്‌നേഹവും ബഹുമാനവും എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും എന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

Read also: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE