3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി

By Team Member, Malabar News
Vaccine For Children
Ajwa Travels

അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

കുട്ടികളിൽ വിതരണം ചെയ്യാനുള്ള അടിയന്തിര അനുമതി സിനോഫാം വാക്‌സിന് നൽകിയതായി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്. ക്ളിനിക്കൽ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്‌തതിന്‌ ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസമാണ് യുഎഇയിൽ സിനോഫാം വാക്‌സിന്‍ കുട്ടികളില്‍ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം ആരംഭിച്ചത്.

പരീക്ഷണത്തിൽ 900 കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. മാതാപിതാക്കളുടെ പൂര്‍ണ അനുമതിയോടെയാണ് കുട്ടികളില്‍ വാക്‌സിൻ പഠനം നടത്തിയത്. മിഡില്‍ ഈസ്‌റ്റില്‍ കുട്ടികളില്‍ വാക്‌സിന്‍ പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ.

Read also : രാകേഷ് അസ്‌താനയുടെ നിയമനത്തിന് എതിരായ ഹരജി; ഈ മാസം 5ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE