ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം

By Desk Reporter, Malabar News
Udayesh Chemancheri
ഉദയേഷ്‌ ചേമഞ്ചേരി 'വക്രദൃഷ്‌ടി'യിൽ
Ajwa Travels

മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച പകർന്നാട്ടം 2020′ എന്ന ഒറ്റയാൾ നാടക മൽസരത്തിൽ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ് പങ്കെടുത്തത്.

നാടകം ഷൂട്ട് ചെയ്‌ത്‌ ഓൺലൈനിൽ അവതരിപ്പിക്കുന്ന പുതിയ രീതിയാണ് സംഘാടകർ നടപ്പിലാക്കിയത്. തിരൂർ ആലത്തിയൂർ കെഎച്ച്എം സ്‌കൂളിലെ ചിത്രകലാ അധ്യാപകനും കോഴിക്കോട് ചേമഞ്ചേരി കലാവേദിയിലെ നാടക പ്രവർത്തകനും കൂടിയായ ഉദയേഷ് ചേമഞ്ചേരിയാണ് നാടകത്തിൽ കഥാപാത്രമായത്.

മലപ്പുറം ജില്ലയിലെ അധ്യാപകർക്കിടയിലാണ് വിദ്യാരംഗം കലാ സാഹിത്യ വേദി മൽസരം സംഘടിപ്പിച്ചത്. ഹത്രസിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘വക്രദൃഷ്‌ടി’ യുടെ കഥ കടന്നു പോകുന്നത്. ദീപു തൃക്കോട്ടൂരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.

Most Read: ആശുപത്രിയിൽ ഡോക്‌ടർ എത്തുന്നില്ല; മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE