‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുമായി ശ്രീനാഥ് ഭാസി; ചിത്രീകരണം തുടങ്ങി

By Film Desk, Malabar News
Ajwa Travels

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു. ജോസ്‌കുട്ടി മഠത്തില്‍, രഞ്‌ജിത്ത് മണമ്പറക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണിത്.

ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, ബേസില്‍ ജോസഫ്, ആന്‍ ശീതള്‍, അലന്‍സിയര്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപ് കാവുംതറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്‌മാൻ സംഗീതം പകരുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിഷ്‌ണു പ്രസാദ് ആണ്. എഡിറ്റിങ് കിരണ്‍ ദാസും നിർവഹിക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്- ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍, പേരൂര്‍ ജെയിംസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, മേക്കപ്പ്- രഞ്‌ജിത്ത് മണലിപറമ്പില്‍, ആര്‍ട്ട് ഡയറക്‌ടർ- സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ഷിജു സുലേഖ ബഷീര്‍, അസൊസിയേറ്റ് ഡയറക്‌ടര്‍സ്- കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്.

Most Read: 21ആം തീയതി മുതൽ ക്‌ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE