എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍

By News Desk, Malabar News
MalabarNews_u a Khadhar
സാഹിത്യകാരന്‍ യു.എ. ഖാദര്‍
Ajwa Travels

കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ പുരോഗതിയില്‍ എത്തിക്കുന്നതായും കലാ സാഹിത്യ രംഗത്തെ ഇടപെടലുകള്‍ സമൂഹത്തില്‍ സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുമെന്നും യു.എ ഖാദര്‍ പറഞ്ഞു.

മനുഷ്യനെ സാമൂഹിക ജീവി ആക്കുന്നതില്‍ സാഹിത്യ മല്‍സരങ്ങള്‍ മുഖ്യ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ‘ദ് വയര്‍’ മാഗസിന്‍ എഡിറ്റര്‍ മഹ്താബ് ആലം പറഞ്ഞു. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും ഇത്തരം ഇടപെടലുകള്‍ യുവ തലമുറയെ പഠിപ്പിക്കുന്നു. സാമൂഹിക പരിസരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അങ്ങനെ പ്രശ്‌ന പരിഹാരത്തില്‍ എത്താനും യുവ തലമുറ വിദ്യാര്‍ഥി സമൂഹം അറിഞ്ഞിരിക്കണം.

ചടങ്ങില്‍ സാഹിത്യോല്‍സവ് പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അബ്‌ദുൽ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്‌ഥാന സെക്രട്ടറി സി.ആര്‍.കെ മുഹമ്മദ് സന്ദേശ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കേരള മുസ്ളിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജി.അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malabar News: ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE