സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്

ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.

By Trainee Reporter, Malabar News
kerala state film award
Ajwa Travels

കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള ശ്രദ്ധേയമായ വിഭാഗങ്ങളിലാണ് കടുത്ത മൽസരം നടന്നത്.

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം, പുഴു, റോഷോക്ക്, ഭീഷ്‌മപർവ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തിൽ ബഹുദൂരം മുന്നിലുണ്ട് മമ്മൂട്ടി. ന്നാ താൻ പോയി കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാർന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയൻകുഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലെ അഭിനയത്തിന് ടൊവിനോ തോമസും മൽസരരംഗത്തുണ്ട്.

ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മൽസരിക്കുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി23 മുതൽ 44 വരെ, തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയ സിനിമകൾ. അപ്പനിലെ പ്രകടനത്തിന് അലൻസിയറും, സൗദി വെള്ളക്കയിലെ മുന്നും പ്രകടനത്തിന് ദേവി വർമ്മയ്‌ക്കും പുരസ്‌കാര സാധ്യതകളുണ്ട്.

Most Read: ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE