‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ

ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശിൽപ്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും- അലൻസിയർ പറഞ്ഞു.

By Trainee Reporter, Malabar News
Alenciar
Alenciar
Ajwa Travels

തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപ്പം തന്നെ തരണമെന്നും അലൻസിയർ പറഞ്ഞു. 2022ലെ കേരള സംസ്‌ഥാന അവാർഡ് ദാന ചടങ്ങിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ, തന്നെയും കുഞ്ചാക്കോ ബോബനെയും 25,000 രൂപ തന്നു അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപ്പം നൽകണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശിൽപ്പം വേണം. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തും’- അലൻസിയർ പറഞ്ഞു.

മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷിനോടുമായിരുന്നു അലൻസിയറിന്റെ അഭ്യർഥന. അതേസമയം, അർഹിക്കുന്ന കൈകളിലാണ് അവാർഡുകൾ എത്തിച്ചേരുന്നതെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൽ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത്‌ പറഞ്ഞു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റേതല്ലാതെ കഥ ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE