ഓഹരിവിപണി; സൂചികകൾ റെക്കോഡ് ഉയരത്തിൽ

By Staff Reporter, Malabar News
india-stock-exchange
Ajwa Travels

മുംബൈ: ദിന വ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ ക്ളോസ് ചെയ്‌തു. ഓട്ടോ, ബാങ്ക്, മെറ്റൽ, പവർ, റിയാൽറ്റി ഓഹരികളുടെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്.

വ്യാപാരത്തിനിടെ നിഫ്റ്റി 18,000 മറികടക്കുകയും ചെയ്‌തു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളിൽനിന്ന് അവസാന മണിക്കൂറിൽ വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെ സൂചികകൾ പിൻവാങ്ങി.

എങ്കിലും സെൻസെക്‌സ് 76.72 പോയന്റ് നേട്ടത്തിൽ 60,135.78ലും, നിഫ്റ്റി 50.80 പോയന്റ് ഉയർന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെൻസെക്‌സ് 60,476ലും നിഫ്റ്റി 18,042ലുമെത്തിയിരുന്നു. എന്നാൽ ഇത് നിലനിർത്താൻ കഴിഞ്ഞില്ല.

ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്‌ടം നേരിടുകയും ചെയ്‌തു.

Read Also: ‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE