ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 315 ഉയർന്നു

By Staff Reporter, Malabar News
india-stock-exchange
Ajwa Travels

ന്യൂഡെൽഹി: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 315 പോയിന്റ് ഉയര്‍ന്ന് 54,064ലിലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 16,116ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്. അതേസമയം വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ വിപണിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

എന്‍എസ്ഇയില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ബുധനാഴ്‌ച 1803 കോടി രൂപയുടെ ഓഹരികളാണ് അവര്‍ കയ്യൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്‌ഥാപനങ്ങളാകട്ടെ 2229 കോടി രൂപ നിക്ഷേപിക്കുകയും ചെയ്‌തു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ടാറ്റ സ്‌റ്റീല്‍, വിപ്രോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Read Also: പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കാൻ ശ്രമിക്കും; കപിൽ സിബൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE