കെപിസിസി ആസ്‌ഥാനത്തിന് നേരെ കല്ലേറ്

By Staff Reporter, Malabar News
KPCC
Representational Image
Ajwa Travels

തിരുവനന്തപുരം: കെപിസിസി ആസ്‌ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

അതേസമയം, പത്തനംതിട്ട അടൂരിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐ- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പിന്നാലെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടായത്. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തുവെന്ന് അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Read Also: വിജയ് ബാബുവിന്റെ ജാമ്യം: തീരുമാനമായില്ല; നാളെയും വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE