കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

By Team Member, Malabar News
eranakulam covid
Representational image
Ajwa Travels

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന നടത്തി. പ്രതിദിനം ജില്ലയിൽ ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന മൂലം കോവിഡ് നിയന്ത്രണങ്ങൾ കർശനമായും പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

പൊതുജനങ്ങൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ കർശനമാക്കുകയാണ്. മാർക്കറ്റുകളിൽ അടക്കം പരിശോധന നടത്തിയ സംഘം, നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായവരിൽ ഏറ്റവും കൂടുതൽ ആളുകൾ എറണാകുളം ജില്ലയിൽ നിന്നാണ്. 865 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ഈ മാസം മാത്രം ജില്ലയിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 23,240 ആയി ഉയർന്നു. ഇതുവരെ രോഗബാധിതരായ ആളുകളിൽ 11,027 ആളുകളും നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുകയാണ്.

Read also : കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്‌ടി; പി ശ്രീരാമകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE