കോവിഡ് മുക്‌തി നേടിയ പകുതിപേരിലും രോഗലക്ഷണങ്ങൾ പ്രകടമെന്ന് പഠനം

By News Desk, Malabar News
covid charged extra for treatment; Hospital fine
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.

കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുർബലമാവുകയും രോഗിയുടെ ആരോഗ്യ- മാനസിക സ്‌ഥിതി മെച്ചപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂർവസ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെങ്കിലും രണ്ട് വർഷത്തിന് ശേഷവും ചിലരിൽ ലക്ഷണങ്ങൾ കണ്ടുവരാറുണ്ടെന്ന് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു.

രോഗമുക്‌തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു. കോവിഡ് ബാധിതരിലെ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്‌ക്കാനായുള്ള ചികിൽസാ ഇടപെടലുകൾ വേണമെന്നും പഠനം ശുപാർശ ചെയ്യുന്നു. കോവിഡ് ബാധക്ക് ശേഷം അഞ്ച് മാസം മുതൽ ഒരു വർഷം വരെ രോഗലക്ഷണങ്ങൾ, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനം പറയുന്നു.

Most Read: ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE