വീണ്ടും 10,000 കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ 255 മരണം

By News Desk, Malabar News
Covid Spread In Kerala Its Peek Level May Be from February 26
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 10,000ത്തിന് മുകളില്‍. 11,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ് നിലവില്‍ വിവിധ സംസ്‌ഥാനങ്ങളിലായി ചികിൽസയിലുള്ളത്.

അതേസമയം, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. 255 പേര്‍ 24 മണിക്കൂറിനിടെ മരിച്ചപ്പോള്‍ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്‌തി നിരക്ക്. ഇന്നലെ 23,598 പേര്‍ കോവിഡിൽ നിന്ന് മുക്‌തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കോവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്‌. കോവിഡ് കണക്കിലെടുത്ത് ഡെൽഹിയിൽ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്.

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി പകുതിയോടെ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയിലുണ്ട്. പൊതുയിടങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ മാറ്റുന്നതാണ് നിലവില്‍ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ രൂക്ഷമാകാതെ നിയന്ത്രിക്കാന്‍ സംസ്‌ഥാനത്തിനായെന്നാണ് വിലയിരുത്തല്‍.

Most Read: 2050 ആകുമ്പോഴേക്കും കാട്ടുതീ 30 ശതമാനം വര്‍ധിക്കും; മുന്നറിയിപ്പുമായി യുഎന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE