നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടണം: എംപി മുഹമ്മദ് ബഷീര്‍

By News Desk, Malabar News
et-muhammed basheer abaout youth league
Ajwa Travels

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉണ്ടാകുന്ന ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതിയുടെയും മറ്റ് നിയമങ്ങളുടെയും ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ, പിഎം കെയര്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് 100% നികുതിയിളവ് നല്‍കുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളോട് സഹകരിക്കില്ലെന്നും ഇങ്ങനെയുള്ള ഇളവുകള്‍ സംഭാവന നല്‍കുന്നവര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും ബഷീര്‍ വ്യക്തമാക്കി. നിയമപരമായി നികുതി അടക്കാതെ രക്ഷപെടാനുള്ള മാര്‍ഗം ഇതിലൂടെ ലഭിക്കും. സ്വന്തം ഇഷ്ട പ്രകാരം ചെലവഴിക്കുന്നതിനുള്ള അവസരം ആളുകള്‍ക്ക് ലഭിക്കുമെങ്കിലും ബില്ലില്‍ എതിര്‍ക്കപ്പെടേണ്ട കാര്യം അത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

പിഎം കെയറിലേക്ക് ലഭിച്ച തുകയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്ന ആളുകളുടെ വിവരങ്ങള്‍ കൂടി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഈ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും എംപി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE