മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ? വീട്ടിൽ പരീക്ഷിക്കാൻ ചില പൊടിക്കൈകൾ

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.

By Trainee Reporter, Malabar News
Hair-Fall
Rep. Image
Ajwa Travels

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാൽ, മിക്കവർക്കും മുടി കൊഴിച്ചിൽ വില്ലനായി എത്താറുണ്ട്. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം, അന്തരീക്ഷത്തിലെ അഴുക്കുകൾ, ഉറക്കക്കുറവ് തുടങ്ങി മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്.

മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ പലവിധ വിദ്യകളും നാം പരീക്ഷിക്കാറുണ്ട്. എന്നാൽ, ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തലമുടിയെ സംരക്ഷിക്കാൻ നമുക്ക് കഴിഞ്ഞേക്കും. അത്തരത്തിൽ തലമുടി പെട്ടെന്ന് വളരാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ലാവണ്ടർ ഓയിൽ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. ഇതിനായി തലമുടിയിൽ ലാവണ്ടർ ഓയിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മാനസിക പിരിമുറുക്കാതെ ലഘൂകരിക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും.

2. കർപ്പൂര തുളസി എണ്ണ

കർപ്പൂര തുളസി എണ്ണയും തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി തലയിൽ കർപ്പൂര തുളസി എണ്ണ പുരട്ടി മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

3. കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ തലമുടി വളരാൻ ഏറെ സഹായകരമാണ്. അതിനായി കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാം.

hair growth
Rep. Image

4. ഉലുവ

തലമുടി വളരാൻ ഉലുവ ഏറെ നല്ലതാണ്. ഇതിനായി ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാനിടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിലാക്കി അരച്ചെടുക്കുക. ഇനി ഇതിലേക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവണ്ടർ ഓയിലും കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.

5. ഉള്ളി

ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞു വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്‌ണങ്ങളാക്കി മുറിക്കണം. ഇവ മിക്‌സിയിൽ അടിച്ചു നീരെടുക്കുക. ഈ നീര് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ അനഗ്നെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read| രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE