ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം

By Syndicated , Malabar News
Malabarnews_farmers protest
Representational image
Ajwa Travels

ലുധിയാന: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഡെല്‍ഹിയില്‍  പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കര്‍ഷകര്‍. ലുധിയാനയിൽ റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ക്ക്  പരിഹാരം കാണണമെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. അദാനി, അംബാനി കമ്പനികളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്‌തമാക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ  ഭാഗമായി ഇന്ന് മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ളാസകളില്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യ തലസ്‌ഥാനത്ത് തുടങ്ങിയ കര്‍ഷക  പ്രക്ഷോഭം ഒരുമാസം പിന്നിടുകയാണ്. അതിശൈത്യത്തിലും  തുടരുന്ന സമരത്തില്‍ 30ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം ചര്‍ച്ചയുമായി രംഗത്തെത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ വിട്ടുവീഴ്‌ചയില്ലെന്നും ഭേദഗതി വേണ്ടെന്നുമുള്ള  നിലപാടില്‍   കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്.

Read also: പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE