നിയമസഭാ കയ്യാങ്കളി കേസ്; പിൻവലിക്കാൻ സർക്കാരിനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

By Team Member, Malabar News
Kerala Assembly Brawl Case
Ajwa Travels

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി എംഎൽഎമാരുടെ പ്രവൃത്തിയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. കൂടാതെ കേസ് പിൻവലിക്കാൻ സംസ്‌ഥാന സർക്കാരിന് കഴിയില്ലെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി വ്യക്‌തമാക്കി.

എംഎൽഎമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പർഹിക്കാത്ത തരത്തിലുള്ള തെറ്റാണെന്നും ഇതിലൂടെ എന്ത് സന്ദേശമാണ് നേതാക്കൾ ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡാണ് കേസ് പരിഗണിച്ചത്. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും, മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്‌ഥാന സർക്കാരും 6 എംഎൽഎമാരും സമർപ്പിച്ച ഹരജികൾ ഒന്നിച്ചാണ് ഇന്ന് കോടതി പരിഗണിച്ചത്. കൂടാതെ കേസിൽ ഈ മാസം 15ആം തീയതി വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും, സ്‌പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും, നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നുമാണ് സംസ്‌ഥാന സർക്കാരിന്റെ പ്രധാന വാദം.

Read also : ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം ; വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE